എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും.പുതിയ മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തുമെന്ന് സൂചന.ബുധനാഴ്ച പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നല്‍കുകയും തുടർന്ന് ഫല പ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും. ക്യുഐപി യോഗത്തില്‍ അധ്യാപക സംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.പുതിയ മന്ത്രിസഭ വന്നതിനു ശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാല്‍ പ്ലസ് വണ് പ്രവേശനത്തെയുള്‍പ്പെടെ ബാധിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തത്വത്തിൽ തീരുമാനമായത്.

Leave a Reply

spot_img

Related articles

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം; തോമസ് ഐസക്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. രൂപയുടെ മൂല്യം കുത്തനെ...

കോട്ടയം മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്.ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ...

കാലവർഷം വരവായി

ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താനും സാധ്യതയുണ്ടെന്ന്...

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം; വിവാദങ്ങളിൽ വിശദീകരണവുമായി പി. ജയരാജൻ

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി പി. ജയരാജൻ.ഇന്നലെ വൈകീട്ട് 5.40-നാണ് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. അരമണിക്കൂറിലധികം...