എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും.പുതിയ മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തുമെന്ന് സൂചന.ബുധനാഴ്ച പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നല്‍കുകയും തുടർന്ന് ഫല പ്രഖ്യാപന തീയതി പ്രഖ്യാപിക്കുകയും ചെയ്യും. ക്യുഐപി യോഗത്തില്‍ അധ്യാപക സംഘടനകളെല്ലാം മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്.പുതിയ മന്ത്രിസഭ വന്നതിനു ശേഷം ഫലപ്രഖ്യാപനം നടത്തുന്നതിലേക്കു പോയാല്‍ പ്ലസ് വണ് പ്രവേശനത്തെയുള്‍പ്പെടെ ബാധിക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫല പ്രഖ്യാപനം വെള്ളിയാഴ്ച നടത്താൻ തത്വത്തിൽ തീരുമാനമായത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...