ഇന്ധന വില വര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിച്ചതെങ്കിലും രാജ്യത്തെ എണ്ണക്കമ്പനികളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നുനിന്ന കാലഘട്ടത്തില്‍ സബ്‌സിഡി ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ മാതൃക തിരഞ്ഞെടുക്കാതെയാണ് അമിത നിരക്ക് ജനങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്.കൂടിയ വില പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉയര്‍ന്ന നികുതി കാരണമാണ്. അതില്‍ കുറവുവരുത്തുന്നതിന് പകരം രാജ്യത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇന്ധനവില വര്‍ധനവ് ചരക്ക് ഗതാഗത ചെലവുകളെ ബാധിക്കുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതകള്‍ക്ക് വഴിവെക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

നേരത്തെ വാണിജ്യഗ്യാസ് സിലണ്ടറിന് 993 രൂപ വിലവര്‍ധിപ്പിച്ചത് ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ തന്നെ ഗുരുതരമായി ബാധിച്ചിരുന്നു. ഇന്ധന വിലവര്‍ധനവ് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മെയ് 16 ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

Leave a Reply

spot_img

Related articles

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സത്യൻ അന്തിക്കാട്

വി.ഡി. സതീശൻ മുഖ്യമന്ത്രിയാവുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.വായനയുടെ ഗുണം വാക്കുകളിലും പ്രവൃത്തിയിലും കാണിക്കുന്ന വ്യക്തിയാണ് സതീശനെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു. സത്യൻ അന്തിക്കാടിൻ്റെ...

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി

തിരുവല്ല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പടർത്തി.സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമന...

നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയില്‍ ഇടിച്ച്‌ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.തിരുവല്ല വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റെയും കുറ്റൂർ പഞ്ചായത്ത് സിഡിഎസ്...

പിണറായി വിജയനെ സന്ദര്‍ശിച്ച്‌ വി ഡി സതീശന്‍

നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച്‌ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം.പിണറായി വിജയന്‍...