മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ആരംഭിച്ചു

വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ആരംഭിച്ചു.തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു.11 മന്ത്രിമാരും സ്‌പീക്കർ, ഡെപ്യൂട്ടി സ്പ‌ീക്കർ സ്ഥാനവും കോൺഗ്രസിന്4 മന്ത്രി സ്ഥാനവും , ഭരണ പരിഷ്കാര ചെയർമാൻ സ്ഥാനവും ലീഗിന്.ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും ജോസഫ് ഗ്രൂപ്പിന്.ആർഎസ്പി, സിഎംപി, ജേക്കബ് ഗ്രൂപ്പ് എന്നിവക്ക് ഓരോ മന്ത്രിസ്ഥാനം.ഈ നിർദ്ദേശം ആവും തുടക്കത്തിൽ വയ്ക്കുക.ചർച്ചകളിലൂടെ തീരുമാനത്തിന് മാറ്റമുണ്ടായേക്കാം.രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് ഇതിന് വഴങ്ങാൻ സാധ്യതയില്ല. അങ്ങനെ എങ്കിൽ റവന്യൂ വകുപ്പ് ജോസഫ് ആവശ്യപ്പെടും.4 മന്ത്രിമാരും, ഭരണ പരിഷ്‌കാര ചെയർമാനും എന്നുള്ള ഓഫർ ലീഗ് സ്വീകരിക്കുമോ എന്നും ചർച്ചക്ക് ശേഷമേ അറിയാനാവു.ചർച്ചകൾ നീട്ടി കൊണ്ടുപോകാതെ എത്രയും വേഗം തീരുമാനം എടുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷമിടുന്നത്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....