വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ? യുഡിഎഫ് യോഗം ആരംഭിച്ചു.തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസിൽ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു.11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കോൺഗ്രസിന്4 മന്ത്രി സ്ഥാനവും , ഭരണ പരിഷ്കാര ചെയർമാൻ സ്ഥാനവും ലീഗിന്.ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും ജോസഫ് ഗ്രൂപ്പിന്.ആർഎസ്പി, സിഎംപി, ജേക്കബ് ഗ്രൂപ്പ് എന്നിവക്ക് ഓരോ മന്ത്രിസ്ഥാനം.ഈ നിർദ്ദേശം ആവും തുടക്കത്തിൽ വയ്ക്കുക.ചർച്ചകളിലൂടെ തീരുമാനത്തിന് മാറ്റമുണ്ടായേക്കാം.രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് ഇതിന് വഴങ്ങാൻ സാധ്യതയില്ല. അങ്ങനെ എങ്കിൽ റവന്യൂ വകുപ്പ് ജോസഫ് ആവശ്യപ്പെടും.4 മന്ത്രിമാരും, ഭരണ പരിഷ്കാര ചെയർമാനും എന്നുള്ള ഓഫർ ലീഗ് സ്വീകരിക്കുമോ എന്നും ചർച്ചക്ക് ശേഷമേ അറിയാനാവു.ചർച്ചകൾ നീട്ടി കൊണ്ടുപോകാതെ എത്രയും വേഗം തീരുമാനം എടുക്കുക എന്നതാണ് കോൺഗ്രസ് ലക്ഷമിടുന്നത്.

