മിൽമ പാൽ വില വർധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് മിൽമ പാൽ വില വർധന പ്രാബല്യത്തിലേക്ക്. ഈ മാസം 21 ന് പുതുക്കിയ വില നിലവിൽ വരും. നാലു രൂപ വർധിപ്പിക്കാനാണ് തീരുമാനം. ബുധനാഴ്ച ചേരുന്ന ഡയറക്ടർ ബോർഡ് യോഗം വർധനവിന് അംഗീകാരം നൽകും.

ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മിൽമ പാലിൻ്റെ വില വർധിപ്പിക്കുന്നത്. മുൻ നിശ്ചയിച്ച പ്രകാരം 4 രൂപ വർധിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

സർക്കുലർ റെസല്യൂഷൻ വഴി വിലവർധന പാസാക്കാൻ ശ്രമിച്ചെങ്കിലും ബോർഡ് അംഗങ്ങളിലെ 8 പേർ മാത്രമാണ് ഉത്തരവിൽ ഒപ്പിട്ടത്. 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷവും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ബോർഡ് യോഗം ചേർന്ന് വിലവർധനയ്ക്ക് അംഗീകാരം നൽകണമെന്നും ആവശ്യപ്പെട്ടു.

പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം ക്ഷേമനിധിയിലേക്ക് മാറ്റി വയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.

കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർധനവ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർധിപ്പിക്കൽ നടപടികളിലേക്ക് മിൽമ കടക്കുന്നത്. ശേഷം നിയോഗിച്ച മൂന്നംഗ പഠന സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ വർധന.ഇതോടെ ലിറ്ററിന് മിൽമ പാലിൻ്റെ വില 56 രൂപയാകും. പാലിന് വില വർധിക്കുന്നതോടെ മിൽമ പുറത്തിറക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...