ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി.പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമല്‍, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്.രണ്ടുപേരെയും കണ്ണൂര്‍ നഗരത്തില്‍നിന്നുമാണ് പിടികൂടിയത്.സംഭവത്തില്‍ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.അഴീക്കോട് മൂന്നുനിരത്തില്‍ കഴിഞ്ഞദിവസത്തെ അക്രമത്തില്‍ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായത്.ഈ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചതിന് ഇവര്‍ക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തെങ്കിലും ചികിത്സയിലായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
പ്രതികളെ കാണാന്‍ തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 3.15-ഓടെ സുഹൃത്തുകള്‍ ആശുപത്രിയിലെത്തിയിരുന്നു.മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പൊലീസുകാരെ പ്രതികളുടെ സുഹൃത്തുക്കള്‍ തടയുകയും ദേഹോപദ്രവം ഏല്‍പ്പിച്ച് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

