തമിഴ്‌നാടിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ ക്ഷണം ലഭിച്ചെന്ന് കെ.വി തോമസ്

കേരളത്തിന് പിന്നാലെ തമിഴ്‌നാടിന്റെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ.വി. തോമസ്.തമിഴ്‌നാട്ടിലെ ചില വ്യാപാരി സുഹൃത്തുക്കളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നും,രാഷ്ട്രീയ പാർട്ടി നേതാവ് വിജയ്‌യുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ ഇതിൽ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദം വാങ്ങിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.ട്രോളുകൾ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല ട്രോളുകൾ നോക്കി ജീവിക്കാനാകില്ല.മകളോടാണ് ട്രോളുകൾ നോക്കാൻ പറഞ്ഞിട്ടുള്ളത്.തിരുതതോമ എന്ന് തന്നെ വിളിക്കുന്നു, തനിക്ക് അതിൽ ഒരു വിഷമവുമില്ല.ഞാനൊരു മത്സ്യത്തൊഴിലാളിയാണ് തന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...