സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് സർക്കാർ

സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടർനടപടികളിലേക്ക് കടന്ന് സർക്കാർ.പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ പറഞ്ഞു.വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ നയമെന്നും എപി അനിൽ കുമാർ പറഞ്ഞു.പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചത്.സിൽവർ ലൈൻ പൂർണമായി റദ്ദാക്കിയ യുഡിഎഫ് സർക്കാർ സമരക്കാർക്കെതിരെയുളള കേസുകളും പിൻവലിക്കുമെന്ന് അറിയിച്ചു.പദ്ധതി ഉപേക്ഷിച്ച് ബദൽ തേടിപ്പോയിട്ടും വിജ്ഞാപനം റദ്ദാക്കാൻ ഇടത് സർക്കാർ തയ്യാറായിരുന്നില്ല.നാട്ടിയ മഞ്ഞക്കുറ്റികൾ കാരണം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ കുരുങ്ങിയ കുടുംബങ്ങൾക്ക് ഇതോടെ ആശ്വാസമാവുകയാണ്.പരിസ്ഥിതി പ്രശ്നങ്ങളും പ്രായോഗികതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പദ്ധതി മേഖലയിലുളളവരും സമരം ചെയ്തിട്ടും മുൻ സർക്കാർ വകവെച്ചിരുന്നില്ല.പൊലീസ് നടപടികളുണ്ടായി. ആ കേസുകളെല്ലാം പുതിയ സർക്കാർ പിൻവലിക്കുകയാണ്.കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിൽ എത്തുന്ന 11 സ്റ്റോപ്പുകളുളള പദ്ധതിയാണ് സിൽവർ ലൈൻ.അതിവേഗ പാതയ്ക്ക് എതിരല്ലെങ്കിലും ബദൽ ആലോചിച്ചുമാത്രമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...