കേരളത്തിന് പിന്നാലെ തമിഴ്നാടിന്റെയും ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാകാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെ.വി. തോമസ്.തമിഴ്നാട്ടിലെ ചില വ്യാപാരി സുഹൃത്തുക്കളാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നും,രാഷ്ട്രീയ പാർട്ടി നേതാവ് വിജയ്യുടെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ ഇതിൽ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദം വാങ്ങിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.ട്രോളുകൾ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല ട്രോളുകൾ നോക്കി ജീവിക്കാനാകില്ല.മകളോടാണ് ട്രോളുകൾ നോക്കാൻ പറഞ്ഞിട്ടുള്ളത്.തിരുതതോമ എന്ന് തന്നെ വിളിക്കുന്നു, തനിക്ക് അതിൽ ഒരു വിഷമവുമില്ല.ഞാനൊരു മത്സ്യത്തൊഴിലാളിയാണ് തന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

