മുഖ്യമന്ത്രി ഡൽഹിയിൽ

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ വി ഡി സതീശൻ ഹൈക്കമാൻ്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.എഐസിസി പ്രസിഡൻ്റ്, സോണിയാഗാന്ധിയും, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരെ അദ്ദേഹം സന്ദശിച്ചു.കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശം :സിപിപി ചെയർപേഴ്‌സൺ സോണിയ ഗാന്ധി ജി, പ്രിയങ്ക ഗാന്ധി ജി എന്നിവരോടൊപ്പം കേരള മുഖ്യമന്ത്രി വി.ഡി. സതീശൻജിയെയും ഇന്ന് കാണാൻ കഴിഞ്ഞത് സന്തോഷകരമാണ്.കേരളം എല്ലായ്‌പ്പോഴും ഐക്യത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ജനകേന്ദ്രീകൃത രാഷ്ട്രീയത്തിന്റെയും മാതൃകയായി നിലകൊള്ളുന്നു .ഈ പുതിയ സർക്കാരിന്റെ ജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്ന ഒരു ദർശനം.ഈ യാത്രയിൽ സതീശൻ ജിക്കും യുഡിഎഫിനും എല്ലാവിധ ആശംസകളും നേരുന്നു.

Leave a Reply

spot_img

Related articles

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത...

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു .ഇന്നലെയുണ്ടായ സംഘർഷത്തില്‍ സ്പെഷ്യല്‍ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 118 പോലീസുകാർക്ക്...

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി; കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.നാംചി ജില്ലയിലെ സമർഡംഗ്, ജോലുങ്‌ജെ പ്രദേശത്ത്...

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം.സിജെപിയുടെ ചലോ സൻസദ് മാർച്ച്‌ പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ...