എറണാകുളത്തെ സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ രണ്ടു വീടുകൾ ഉൾപ്പെടെ പത്ത് ഇടങ്ങളിൽ നടത്തിയ ഇഡി റെയ്‌ഡിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു.സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനെതിരെ എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തത്.സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണൻ എന്നിവരടക്കം കണ്ടാൽ തിരിച്ചറിയുന്ന ഇരുപതോളം സിപിഎമ്മുകാർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ബുധനാഴ്ച രാവിലെ 11മണിക്കായിരുന്നു പ്രതിഷേധ പരിപാടി നടന്നത്.സിപിഎം എറണാകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച് പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലേക്കായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.പ്രവർത്തകർ നിയമവിരുദ്ധമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നും,വലിയ രീതിയിലുള്ള ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്നും പോലീസിന്റെ എഫ്ഐആരിൽ പറയുന്നു.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 173 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, ബിഎൻഎസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്‌സ് ആക്ട് സെക്ഷൻ 6 ഉം ചുമത്തി.എറണാകുളം സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ രാംലാൽ എ.ആർ ആണ് പരാതി നൽകിയിരിക്കുന്നത്.ഗ്രേഡ് എസ്.ഐ രാജേഷ് കെ. ചെല്ലപ്പന്റെ നേർതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...