ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ

ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ.വിജയ്‌യുടെ ടിവികെ സർക്കാരില്‍ പങ്കാളിയാകാൻ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ഡിഎംകെയുടെ കടുത്ത തീരുമാനം.ഡിഎംകെയുടെ നിലപാട് പ്രതിപക്ഷ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച്‌ വീണ്ടും വലിയ ചോദ്യങ്ങള്‍ ഉയർത്തുകയാണ്. “ഇന്ത്യ സഖ്യം രൂപീകരിച്ചതു മുതല്‍ അതിന്റെ പ്രധാന തൂണുകളിലൊന്നായിട്ടാണ് ഡിഎംകെ പ്രവർത്തിച്ചിട്ടുള്ളത്. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടുവരുന്നതില്‍ പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ മുന്നില്‍നിന്നു നയിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ ഡിഎംകെ അണികള്‍ അതീവ ദുഃഖിതരാണ്. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചു കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഡിഎംകെ തീരുമാനിച്ചിരിക്കുന്നു,” ഡിഎംകെ പ്രസ്താവനയില്‍ വ്യക്തമാക്കി.എന്നാല്‍ നീറ്റ്, വോട്ടർപട്ടിക പുതുക്കല്‍, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നീ വിഷയങ്ങളില്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കും വിരുദ്ധമായ നിലപാടുകളെ തുടർന്നും ശക്തമായി എതിർക്കുമെന്നും ഡിഎംകെ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് സഖ്യകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഡിഎംകെയുടെ തീരുമാനം കൂടി വരുന്നത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...