സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച് ദിവസം തുറന്നിരുന്ന സെക്രട്ടറിയേറ്റിലെ പ്രധാന ഗേറ്റും ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം ആരംഭിച്ചത്. അന്ന് മാധ്യമ നിയന്ത്രണത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു.

പുതിയ സർക്കാർ അധികാരമേറ്റതുമുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ തിരക്കാണ്. ഇതെത്തുടർന്ന് സന്ദർശക സമയം കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ വൈകിട്ട് 3 മുതൽ 5 വരെയാക്കിയിരുന്നു. പാസ് എടുത്തോ, അകത്തുനിന്നു സെക്യൂരിറ്റി ഗേറ്റിലേക്കുള്ള ഫോൺ വിളി വഴിയോ വേണം ഈ സമയത്തും അകത്തു കടക്കേണ്ടത്. പൊതു സന്ദർശകർക്കുള്ള ഈ നിയന്ത്രണം മറയാക്കിയാണു മാധ്യമപ്രവർത്തകരെയും തടയുന്നത്.

മുഖ്യമന്ത്രിക്കു കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കർശന പരിശോധനകൾക്കു ശേഷം മാധ്യമപ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന അക്രഡിറ്റേഷൻ കാർഡ് സെക്രട്ടേറിയറ്റ് അടക്കം നിയന്ത്രണമുള്ള സ്ഥലങ്ങളിലെ പ്രവേശനത്തിനു കൂടിയുള്ളതാണ്. എന്നാൽ അക്രഡിറ്റേഷൻ കാർഡുമായി എത്തുന്ന മാധ്യമപ്രവർത്തകരെയും തടയുന്നുണ്ട്. മുഖ്യമന്ത്രി ബജറ്റിന്റെ തിരക്കിലായതിനാൽ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമയം ലഭിച്ചില്ലെന്നും ഈ മാസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Leave a Reply

spot_img

Related articles

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.ശ്രീനാരായണ ഗുരു ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ശ്രീനാരായണ...

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്.സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.വീണയുടെ കാര്യത്തിൽ...

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി ഇഡി; വീണയ്ക്ക് സമൻസ്

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്.വെള്ളിയാഴ്‌ച ഹാജരാകാനാണ് നോട്ടീസിൽ...