തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതൻ രാജി വയ്ക്കണമെന്ന് കെ ശബരീനാഥൻ.സുഗതന് തൽസ്ഥാനത്ത് തുടരാനുള്ള യാതൊരു ധാർമികതയുമില്ല.വാഴോട്ടുകോണം വാർഡിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരണമെങ്കിൽ അദ്ദേഹം എത്രയും വേഗം രാജിവെക്കണം.കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷന് ബിജെപി കൗൺസിലർ സുഗതനെ കേരള പൊലീസ് ഇന്നലെ പിടികൂടിയത് യുഡിഎഫ് സർക്കാരിന്റെ ശക്തമായ നിലപാടിന്റെ കൊണ്ടാണ്.
ഇടതു സർക്കാരിന്റെ സമയത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തത് സർക്കാരിന്റെ ഇച്ഛാശക്തിയാണ് എന്നും കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ പറഞ്ഞു.

