രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു .ഇന്നലെയുണ്ടായ സംഘർഷത്തില്‍ സ്പെഷ്യല്‍ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് 70 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.സമരക്കാർ പൊതുമുതല്‍ നശിപ്പിച്ചതായും 20 വാഹനങ്ങള്‍ തകർത്തതായും പോലീസ് അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജന്തർമന്തറിലെ സമരപ്പന്തലില്‍ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്ത പോലീസ്, സോനം വാംഗ്ചുക്ക് അടക്കമുള്ള നേതാക്കള്‍ പ്രതിഷേധിച്ചിരുന്ന വേദി പൂർണ്ണമായി പൊളിച്ചുമാറ്റി. പ്രദേശത്ത് ദ്രുതകർമസേനയെ വിന്യസിച്ചിട്ടുണ്ട്. തുടർന്ന് അഭിജിത് ദീപ്കെയുടെ നേതൃത്വത്തില്‍ പ്രവർത്തകർ പാർലമെന്റിലേയ്ക്ക് ലേക്ക് മാർച്ച്‌ നടത്താൻ ശ്രമിച്ചെങ്കിലുംപോലീസ് തടഞ്ഞു. പാർലമെന്റ് മന്ദിരത്തിന് സമീപവും കണ്ണീർവാതകം പ്രയോഗിച്ചു.പോലീസ് നടപടിയെ തുടർന്ന് ചിതറിപ്പോയ സിജെപി പ്രവർത്തകർ രാത്രിയോടെ വീണ്ടും ജന്തർമന്തറിലേക്ക് തിരിച്ചെത്തി സമരം പുനരാരംഭിച്ചു. വരുംദിവസങ്ങളില്‍ പാർലമെന്റിലേയ്ക്ക് വീണ്ടും മാർച്ച്‌ നടത്തുമെന്നും തുടർനടപടികള്‍ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടന അറിയിച്ചു.

Leave a Reply

spot_img

Related articles

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി; കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.നാംചി ജില്ലയിലെ സമർഡംഗ്, ജോലുങ്‌ജെ പ്രദേശത്ത്...

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം.സിജെപിയുടെ ചലോ സൻസദ് മാർച്ച്‌ പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ...

ഡൽഹി ജന്തര്‍മന്തറില്‍ സിജെപി സമരവേദിയില്‍ സംഘര്‍ഷം

ഡൽഹി ജന്തര്‍മന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ കോക്രോച്ച്‌ ജനത പാർട്ടി നടത്തുന്ന സമരത്തില്‍ സംഘർഷം.22 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സോനം...

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; ഡല്‍ഹി ഹൈക്കോടതി

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച്‌ ആരാധനാലയത്തെക്കുറിച്ച്‌ വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബര്‍മാര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം ഉണ്ടായ...