സീറോമലബാര്‍ സഭാ സിനഡിന് ഇന്നു തുടക്കം

സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പല്‍ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ആരംഭിക്കും.രാവിലെ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ ധ്യാനചിന്തകളോടെയാണു സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് മെത്രാന്മാർ ഒരുമിച്ച്‌ വിശുദ്ധ കുർബാന അർപ്പിക്കും.മേജർ ആർച്ച്‌ബിഷപ് മാർ റാഫേല്‍ തട്ടില്‍ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍നിന്ന് വിരമിച്ചവരുമായ 52 മെത്രാന്മാർ പങ്കെടുക്കുന്ന സമ്മേളനം 28ന് സമാപിക്കും.

Leave a Reply

spot_img

Related articles

പാലക്കാട് വൻ ലഹരിവേട്ട; ഒരു കിലോ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി.ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട്...

കോഴിക്കോട് ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കോഴിക്കോട് വെള്ളിപറമ്പില്‍ ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു .വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന്‍ (64) ആണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. മകന്‍ അഭിരാമിന്റെ...

കർഷകദിനാഘോഷം ഇന്ന്

സംസ്ഥാനതല കർഷക ദിനാഘോഷം ഇന്ന് (ചിങ്ങം ഒന്ന്) കളമശ്ശേരി ആശിഷ് കണ്‍വെൻഷൻ സെന്ററില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കർഷക ദിനാഘോഷ ചടങ്ങില്‍ ഫിഷറീസ് വകുപ്പ്...

ചിങ്ങം പിറന്നു; മലയാളികൾക്ക് പുതുവത്സര ദിനം

ഇന്ന് പുതുവർഷ പിറവി. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകൾ നൽകുന്ന ദിനം.പഴയതിനെ മറന്ന് പുതിയ പ്രതീക്ഷകളിലേക്ക് ചുവട് വയ്ക്കുകയാണ് ഓരോ മലയാളിയും.കൊല്ലവർഷത്തിലെ ആദ്യത്തെ മാസമായ...