സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ .ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ പ്രതിരോധമന്ത്രി ഷിന്‍ജിറോ കൊയ്സുമിയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് സഹകരണത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താന്‍ ധാരണയായത്. സമുദ്രസുരക്ഷാ മേഖലയില്‍ നാവികസേനയും ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ചട്ടക്കൂട് സൃഷ്ടിക്കുന്നതാണ് പുതിയ ധാരണാപത്രം. സമുദ്ര മേഖലയിലെ വിവരങ്ങള്‍ കൈമാറല്‍, തെരച്ചില്‍, രക്ഷാപ്രവര്‍ത്തനം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. നാവിക കപ്പലുകളുടെയും യൂണിറ്റുകളുടെയും പരസ്പര സന്ദര്‍ശനങ്ങള്‍, സംയുക്ത അഭ്യാസങ്ങള്‍, ഉദ്യോഗസ്ഥരുടെയും വിദഗ്‌ദ്ധരുടെയും സന്ദര്‍ശനങ്ങള്‍, തുറമുഖങ്ങളുടെ ഉപയോഗം, അറ്റകുറ്റപ്പണികള്‍, നന്നാക്കല്‍ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ലോജിസ്റ്റിക്കല്‍ പിന്തുണയിലൂടെ ഇരുപക്ഷവും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തും.

മെയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് കീഴില്‍ ഭാരതത്തിന്റെ ഉത്പാദനശേഷിയും ജപ്പാന്റെ സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി കപ്പല്‍ നിര്‍മാണത്തിലും രൂപകല്‍പ്പനയിലും സംയുക്ത വികസനത്തിനുള്ള സാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുവരും പങ്കുവെച്ചു. ജപ്പാന്‍- ഭാരതം സൈനികാഭ്യാസമായ ധര്‍മ്മ ഗാര്‍ഡിയന്‍, ജപ്പാന്‍- ഭാരതം സമുദ്രാഭ്യാസമായ ജൈമെക്സ് എന്നിവയുടെ വിപുലീകരണത്തെ സ്വാഗതം ചെയ്തു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ജപ്പാന്‍ -ഭാരതം വ്യോമസേനാ അഭ്യാസമായ വീര്‍ ഗാര്‍ഡിയന്‍ 26 ന്റെ പുരോഗതി വിലയിരുത്തി. ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് യുദ്ധവിമാനങ്ങള്‍ ആദ്യമായി ഭാരതം സന്ദര്‍ശിച്ച്‌ അഭ്യാസത്തില്‍ പങ്കെടുക്കും.പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളുടെ മേഖലയില്‍ ഡിആര്‍ഡിഒയും എടിഎല്‍എയും തമ്മിലുള്ള പ്രതിരോധ ഗവേഷണ വികസന സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത ഇരുവരും ആവര്‍ത്തിച്ചു. ഇതിനായി പ്രതിരോധ വ്യവസായഫോറം വിളിച്ചുചേര്‍ക്കും. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്തോ- പസഫിക് ലോജിസ്റ്റിക്സ് നെറ്റ്വര്‍ക്ക് (ഐപിഎല്‍എന്‍) വഴി സഹകരണം ശക്തിപ്പെടുത്തും. ടോക്കിയോയില്‍ നാലാമത് ജപ്പാന്‍- ഭാരതം വിദേശകാര്യ, പ്രതിരോധ മന്ത്രിതല യോഗം വിളിച്ചുകൂട്ടുന്നതിനുള്ള ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താനും കൂടിക്കാഴ്ചയില്‍ തീരുമാനമായി. സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഡയറക്ടര്‍ ജനറല്‍, ജോയിന്റ് സെക്രട്ടറി തലത്തില്‍ ഒരു വര്‍ക്കിങ് ഗ്രൂപ്പ് സ്ഥാപിക്കാനും ധാരണയായി

Leave a Reply

spot_img

Related articles

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു.2025 ജനുവരിയില്‍ ഐഎസ്‌ആര്‍ഒയില്‍ നിന്ന് വിരമിച്ച സോമനാഥിനെ,...

എൽ.പി.ജി. ഇ-കെവൈസി 23 വരെ

എൽ.പി.ജി. ഉപഭോക്താക്കൾക്കായി നിർബന്ധമാക്കിയിട്ടുള്ള ഇ-കെവൈസി (E-KYC) നടപടികൾ പൂർത്തിയാക്കാനുള്ള തീയതി ഈ മാസം 23 വരെ നീട്ടി നൽകി. ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ...