4k ദൃശ്യവിസ്മയവുമായി ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു

മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം മികച്ച വിജയം നേടുകയുണ്ടായി.പ്രേഷകർ ആവർത്തനവിരസതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ നെടുമുടി വേണു ശ്രീനിവാസൻ കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു.ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങൾക്ക് ഏറെ കൗതുകമാണ്…കുതിരവട്ടം പപ്പുവിൻ്റെ പ്രശസ്‌തമായ”ടാസ്‌കി വിളി… എന്ന ഡയലോഗ് ആരെയാണ് ചിരിപ്പിക്കാത്തത്?ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി വീണ്ടും പ്രദർശനത്തിനെത്തുന്നു..പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ്.ആർ. മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ,,മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ , പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി , ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ ,എന്നിവരും പ്രധാന താരങ്ങളാണ്.ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഇഭണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസ്സാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ.എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.
ഛായാഗ്രഹണം-കെ.വി. ആനന്ദ്.
എഡിറ്റിംഗ് – എൻ.ഗോപാലകൃഷ്ണൻ.
ആർട്ട് _സാബു സിറിൾ.
പ്രൊഡക്‌ഷൻ കൺട്രോളർ-സച്ചിദാനന്ദൻ.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

‘ഓട്ടം തുള്ളൽ’ റിലീസ് പതിനെട്ടിന്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി .ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുമ്പോൾ ചിത്രത്തിലെ ചില സുപ്രധാനമായ...

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...