തിരുവനന്തപുരം നഗരത്തിലെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും നഗരസഭയേയും രൂക്ഷമായി വിമർശിച്ച് വി.കെ പ്രശാന്ത് രംഗത്തെത്തി.ഈ നീക്കത്തിന് പിന്നിൽ സർക്കാരിന് കൃത്യമായ ഗൂഢലക്ഷ്യമുണ്ടെന്നും തിരുവനന്തപുരത്തെ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഈ സ്ഥലം മറിച്ചുവിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, കൃത്യമായ ആലോചനയില്ലാതെയുള്ള ഈ തീരുമാനത്തിനെതിരെ ജനങ്ങളും സിപിഐഎമ്മും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും വി.കെ പ്രശാന്ത് വ്യക്തമാക്കി.

