സി. ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്

മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തിയും പിണറായി വിജയനെതിരെ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം നടത്തിയും സംസാരിച്ച മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി.നൂറു ദിവസം കൊണ്ട് കേരളത്തിന്റെ താത്പര്യം സതീശന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചുവെന്നും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കാൻ കഴിയുമെന്നുമായിരുന്നു സി. ദിവാകരന്റെ പരാമർശം.കൂടാതെ, പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ പിണറായി വിജയൻ കാര്യങ്ങളെ നിസാരവൽക്കരിച്ച് മറുപടി നൽകുകയാണെന്നും മറുപടി പറയേണ്ടത് സിപിഐഎമ്മാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഈ പ്രസ്താവനകളെ തുടർന്നാണ് പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയുടെ ഭാഗമായി നോട്ടീസ് അയച്ചത്.

Leave a Reply

spot_img

Related articles

പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ട്; ജി സുധാകരൻ

താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല, പാർട്ടിയിൽ നിൽക്കാൻ പറ്റാത്തതുകൊണ്ടാണെന്ന് ജി സുധാകരൻ.പാർട്ടിയിൽ നിന്ന് പോയവരുടെ കൂട്ടത്തിൽ താൻ ഇല്ല എന്നാണ് സി...

ആന്റോ അഗസ്റ്റിന് ജാമ്യമില്ല

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി.ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ...

സർക്കാരിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം സിപിഎമ്മിന്റെ അഴിമതിയായിരുന്നുവെന്നും പിണറായി വിജയനെ ജയിലിലാക്കുമെന്ന് രാഹുൽ ഗാന്ധി അടക്കം പ്രഖ്യാപിച്ചിട്ടും അധികാരത്തിലെത്തി ഇത്രയും ദിവസമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും...

കൊച്ചിയിൽ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച

കൊച്ചി നഗരമധ്യത്തിൽ പാലാരിവട്ടം സംസ്‌കാര ജങ്ഷന് സമീപത്തെ വാടകവീട്ടിൽ അതിഥി തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച.പശ്ചിമബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ താമസിക്കുന്ന...