ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്… എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും ഒരിക്കൽ കൂടി ഒന്നിക്കുന്ന സിനിമ യായ ദൈവത്താൻ കുന്ന് സെപ്റ്റംബർ 18 ന് റിലീസ് ചെയ്യുന്നു.
കാലാ കാലങ്ങളായി മനുഷ്യൻ മനസ്സിൽ കൊണ്ടു നടക്കുന്ന, വിശ്വസിച്ചു വരുന്ന ഒരു മിത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ഈ സിനിമ പറയുന്നത്. പൈതൃകമായ സ്വത്തുക്കളും നാട്ടറിവുകളും സംരക്ഷിക്കേണ്ടത് എങ്ങിനെയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു പ്രമേയം കൂടിയാണ് ഈ സിനിമ.


ദിനേശ് പ്രഭാകർ ഈ ചിത്രത്തിൽ നായകനാകുന്നു. സോമു മാത്യു, ആർട്ടിസ്റ്റ് സുജാതൻ, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിൻസി, മാസ്റ്റർ അർണ്ണവു, മാസ്റ്റർ മുന്ന, ബേബി ദേവിക, ലിബിക,തുടങ്ങിയവരാണ് അഭിനേതാക്കൾ.


രചന ശ്രീ പാർവതി, ക്യാമറ രാജേഷ് പീറ്റർ, മേക്കപ്പ് പട്ടണം റഷീദ്.. പട്ടണം ഷാ, കോസ്ടുംസ് ഇന്ദ്രൻസ് ജയൻ, എഡിറ്റിങ് വി.

സാജൻ, സംഗീതം മോഹൻ സിതാര. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ബിജിബാൽ,ഗാനം അൻവർ അലി, സ്മിത പിഷാരടി, സ്റ്റിൽസ് ഹാരിസ് കാസിം,കലാ സംവിധാനം ജി. ലക്ഷ്മൺ മാലം, അസോസിയേറ്റ് ഡയറക്ടർ അനൂപ്. കെ. എസ്.പോസ്റ്റർ ഡിസൈൻ ബോസ് മാലം,
ബാനർ സോമ ക്രിയേഷൻസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....