പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി

പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി.പുതുക്കിയ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്യും. തുടർന്ന് റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിക്കും.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിന്മേല്‍ മറുപടി സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് കർഷകർക്കും മലയോര ജനതയ്ക്കും ആശ്വാസമേകുന്ന പുതിയ നിർദേശങ്ങള്‍ സർക്കാർ റിപ്പോർട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടില്‍ ചില അവ്യക്തത ഉണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി ഓരോ പ്രദേശത്തെ സംബന്ധിച്ചുമുള്ള ഷേപ്പ് ഫയലും കഡസ്ട്രല്‍ ഭൂപടവും ഉള്‍പ്പെടെയാണ് വിശദമായ റിപ്പോർട്ട് പരിസ്ഥിതി വകുപ്പ് തയാറാക്കിയിട്ടുള്ളത്.കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനത്തില്‍ സംസ്ഥാനത്തെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇത് 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇത്തരത്തിലുള്ള റിപ്പോർട്ടാണ് കേരളം തയാറാക്കിയിട്ടുള്ളത്. ഈ റിപ്പോട്ട് അനുസരിച്ച്‌ കോട്ടയം ജില്ലയിലെ നാലു വില്ലേജുകളും ഇടുക്കിയിലെ 28 വില്ലേജുകളും ഉള്‍പ്പടെ 32 വില്ലേജുകളെ ഇഎസ്‌എ പരിധിയില്‍നിന്ന് ഒഴിവാക്കണം.പരിസ്ഥിതിലോല പരിധി വനമേഖലയിലും സർക്കാർ പാട്ടത്തിന് നല്‍കിയ വനത്തോട്ടങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി വിവാദം; മുതിർന്ന കോൺഗ്രസ് നേതാക്കൾ പിന്നിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം....

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഖ​ജൂ​രി ഖാ​സി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്‌​പ്പി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.ഡ​ൽ​ഹി നി​യ​മ മ​ന്ത്രി ക​പി​ൽ മി​ശ്ര​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ...

ഡോളറിനെതിരെ ഇന്ത്യൻ കറൻസിക്ക് നേട്ടം

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 93.75 എന്ന നിലയിലെത്തിയതായി റിപ്പോർട്ടുകള്‍.കഴിഞ്ഞ കുറച്ചുകാലത്തെ ഇടിവിന് ശേഷം കറൻസി...

ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി അപകടത്തില്‍ അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് പ്രാഥമിക കാരണമെന്നാണ് വിലയിരുത്തലെന്ന് ലഖ്‌നൗ റേഞ്ച്...