ചര്‍ച്ച വിജയം; ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു

ഇന്നു മുതല്‍ (സെപ്റ്റംബർ 28 മുതല്‍ 30 വരെ) മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് സമരം പിന്‍വലിച്ചു.ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറംസ് ഓഫ് ബാങ്ക് യൂണിയന്‍സും (UFBU) ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (IBA) തമ്മിൽ നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെത്തുടർന്നാണ് സമരം പിന്‍വലിക്കുന്നതായി അറിയിച്ചത്.അഞ്ച് ദിവസത്തെ ബാങ്കിങ് ആഴ്ച നടപ്പിലാക്കുക, ജീവനക്കാരുടെ പെന്‍ഷന്‍, പ്രോത്സാഹന പദവി തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. ചർച്ചയിൽ ധാരണയായതിനെത്തുടർന്നാണ് സമരം ഒഴിവായതെന്നും, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സംഘടനയുടെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായി

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ്...

ലഖ്‌നൗവിലെ കൂട്ടക്കൊല: പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

ലഖ്‌നൗവിലെ കൂട്ടക്കൊല: പൂജാരിമാരും ഭാര്യയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.ലഖ്‌നൗവിന് സമീപമുള്ള ശംഭുഗഞ്ച് ഗ്രാമത്തിൽ ദോഷങ്ങൾ മാറാൻ പൂജ നടത്തുന്നതിനിടയിലുണ്ടായ...

പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി

പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് കാർഷിക ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം പുതിയ റിപ്പോർട്ട് തയാറാക്കി.പുതുക്കിയ റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചർച്ച ചെയ്യും....

12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു.ഉത്തർപ്രദേശിലെ പത്ത് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെയും പശ്ചിമബംഗാളിലെയും...