ജില്ലാകമ്മിറ്റി അംഗങ്ങളുടെയടക്കം സ്വത്തുവിവരങ്ങൾ അന്വേഷിക്കും, പാർട്ടിയ്ക്കുള്ളിലെ ജീർണത മാറ്റും: ആർ. നാസർ

തെറ്റായ രീതിയില്‍ ചില സഖാക്കള്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന തരത്തില്‍ ആരോപണമുയരുന്നുണ്ടെന്നും അത് പരിശോധിക്കാന്‍ മൂന്ന് മാസത്തിനുളളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ഏരിയാ ഭാരവാഹികളുടെയും സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുമെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍.പാര്‍ട്ടിയ്ക്കുള്ളില്‍ സംഭവിച്ച ജീര്‍ണത കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നും അതിന് മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രവർത്തകർ ജനങ്ങളോട് മാന്യമായി പെരുമാറണം. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടണം. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണമെന്നും നാസര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്ലാസ് നല്‍കും. നിശ്ചയിക്കുന്ന പൂര്‍ണ സമയ പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള വരുമാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയ ചിലര്‍ എതിരാളികളുമായി മത്സരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെന്നും ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിക്കുകയാണെന്നും ജി സുധാകരനെ ഉന്നംവെച്ച് ആര്‍. നാസര്‍ പറഞ്ഞു.ഇവര്‍ പാര്‍ട്ടിയില്‍ നിന്നപ്പോള്‍ ഒരു പാട് തെറ്റുചെയ്തു. അതിന്റെ ഭാഗമായാണല്ലോ അതിര്‍ പാളയത്തിലേക്ക് പോയത്. അങ്ങനെ ആരും പോകാന്‍ പാടില്ല. അവരെ തിരുത്താതെ പോയതുകൊണ്ടാണ് അവര്‍ പാര്‍ട്ടിവിട്ട് പാര്‍ട്ടിക്കെതിരായി മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.ജി സുധാകരന്‍ ബുദ്ധിമാനായ കമ്മ്യൂണിസ്റ്റാണ്. അവസരവാദ സമീപനം സ്വീകരിച്ചു. അതുകൊണ്ടാണ് പാര്‍ട്ടി അംഗത്വം പുതുക്കാത്തത്. അതുകൊണ്ട് പാര്‍ട്ടിക്ക് നടപടി എടുക്കാന്‍ പറ്റിയില്ല.തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന് പറഞ്ഞു.പാര്‍ലമെന്‌ററി വ്യാമോഹം മൂത്തു. സ്വതന്ത്രനൊക്കെയാണെന്നാണ് പറഞ്ഞത്. പക്ഷേ കോണ്‍ഗ്രസിന്‌റെയും ബിജെപിയുടെയും വോട്ട് പിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

സംസ്ഥാന സർക്കാറിന് ആശ്വാസമായി വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു

സംസ്ഥാനത്ത് രൂക്ഷമായിരുന്ന വൈദ്യുതി പ്രതിസന്ധി അയയുന്നത് സർക്കാരിനും ജനങ്ങൾക്കും വലിയ ആശ്വാസമാകുന്നു. തൽസമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതും, ഈ മാസം അവസാനത്തോടെ...

അസി. കമ്മീഷണർ എ. ഉമേഷിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശം

കോഴിക്കോട് മുൻ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷിന്റെ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി....

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്: 38 വാർഡുകളിൽ വിധിയെഴുത്ത്

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്നു. മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടെ ആകെ 38 വാർഡുകളിലാണ് വോട്ടെടുപ്പ്...

കുമരകത്തെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡണ്ട് അന്തരിച്ചു

കുമരകം ഗ്രാമപഞ്ചായത്ത് ആദ്യ വനിത പഞ്ചായത്ത് പ്രസിഡണ്ട് സിപിഐ അംഗമായിരുന്ന നടപ്പുര നികർത്തിൽഎ.ജി .ഉഷാകുമാരി അന്തരിച്ചു. 64 വയസ്സായിരുന്നു.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന്...