ചക്രവാതച്ചുഴി; ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം .ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മുന്നറിയിപ്പിന്‍റെ ഭാഗമായി കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ വെള്ളിയാഴ്ചയും മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply

spot_img

Related articles

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം...

വാടകക്കെട്ടിടത്തിൽ 26 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടി രൂപയുടെ വ്യാജനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ വ്യാജനോട്ടുകളാണ് കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിലയിൽ...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ...

അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് നിർണായക വിധി

കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക....