എൻ.എസ്.എസിന് 214 കോടിയുടെ ആസ്തി: വരവുചെലവുകണക്ക് പാസാക്കി പ്രതിനിധിസഭാ യോഗം

എൻ.എസ്.എസിന് 214 കോടി രൂപയുടെ ആസ്തി. പ്രസിഡന്റ് ഡോ. എം. ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധിസഭാ യോഗം 2025-26 സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കും ബാക്കിപത്രവും പാസാക്കി. 171.01 കോടി രൂപ വരവും, 157.45 കോടി രൂപ ചെലവും, 13.55 കോടി രൂപ നീക്കിയിരുപ്പും, 12.33 കോടി രൂപ റവന്യൂ മിச்சവും കാണിക്കുന്ന വരവുചെലവുകണക്കും 214 കോടി രൂപയുടെ സ്വത്തുവിവരങ്ങൾ അടങ്ങുന്ന ബാക്കിപത്രവും അവതരിപ്പിച്ചു. എൻ.എസ്.എസ് ട്രഷറർ എൻ. വി. അയ്യപ്പൻപിള്ള ഓഡിറ്റേഴ്സ് റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ അറിയിച്ചു.

Leave a Reply

spot_img

Related articles

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോൺഗ്രസ് (ഡിസിസി) ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുകയും, ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകരുകയും ചെയ്തു. കരിങ്കൊടി കാണിച്ചതിന്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന് കളമശ്ശേരി പോലീസ് നോട്ടീസ് നൽകി. നാളെ സ്റ്റേഷനിൽ ഹാജരാകാനാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്....

സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും,...

ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കളമശ്ശേരി എൻ എ ഡി റോഡിൽ എൽ ബി എസ് സെന്ററിന് സമീപമാണ് സംഭവം.റോഡരികിൽ നിർത്തിയിട്ട...