പഹൽഗാം ഭീകരാക്രമലത്തിലെ അവസാന സൂത്രധാരനെയും ലഷ്കർ കൊടുംഭീകരനുമായ മൂസയെ ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ് അവസാനിച്ചത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന നാല് ഭീകരരുടെ ചിത്രങ്ങളിൽ, ആദ്യ രണ്ട് ഭീകരരെ ‘ഓപ്പറേഷൻ മഹാദേവി’ലൂടെയും പിന്നീട് ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെയും സുരക്ഷാസേന വധിച്ചിരുന്നു. എന്നാൽ നാലാമനായ മൂസയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ ബദ്ഗാമിൽ നടന്ന കനത്ത ഏറ്റുമുട്ടലിലാണ് ഒടുവിൽ കൊടുംഭീകരനായ മൂസയെയും സുരക്ഷാസേന വധിച്ചത്.

