പഹൽഗാം ഭീകരാക്രമണം: അവസാന സൂത്രധാരൻ മൂസയെ സുരക്ഷാസേന വധിച്ചു

പഹൽഗാം ഭീകരാക്രമലത്തിലെ അവസാന സൂത്രധാരനെയും ലഷ്‌കർ കൊടുംഭീകരനുമായ മൂസയെ ജമ്മു കശ്മീരിലെ ബദ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെയോടെയാണ് അവസാനിച്ചത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന നാല് ഭീകരരുടെ ചിത്രങ്ങളിൽ, ആദ്യ രണ്ട് ഭീകരരെ ‘ഓപ്പറേഷൻ മഹാദേവി’ലൂടെയും പിന്നീട് ബദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെയും സുരക്ഷാസേന വധിച്ചിരുന്നു. എന്നാൽ നാലാമനായ മൂസയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ ബദ്ഗാമിൽ നടന്ന കനത്ത ഏറ്റുമുട്ടലിലാണ് ഒടുവിൽ കൊടുംഭീകരനായ മൂസയെയും സുരക്ഷാസേന വധിച്ചത്.

Leave a Reply

spot_img

Related articles

പുതിയ വോട്ടര്‍മാരുടെ അപേക്ഷയ്ക്ക് ഇനി ‘ഫോം 6’ മാത്രം മതി

എസ്‌ഐആര്‍ കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറായി അപേക്ഷിക്കുന്നവര്‍ ഇനി 'അധിക സത്യവാങ്മൂലം' (ഡിക്ലറേഷൻ ഫോം) നല്‍കേണ്ടതില്ല. കഴിഞ്ഞ രാത്രിയോടെ വോട്ടേഴ്സ് പോര്‍ട്ടലില്‍ നിന്ന് ഈ...

ചര്‍ച്ച വിജയം; ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു

ഇന്നു മുതല്‍ (സെപ്റ്റംബർ 28 മുതല്‍ 30 വരെ) മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് സമരം പിന്‍വലിച്ചു.ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ്...

നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിതയായി

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ്...

ലഖ്‌നൗവിലെ കൂട്ടക്കൊല: പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

ലഖ്‌നൗവിലെ കൂട്ടക്കൊല: പൂജാരിമാരും ഭാര്യയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.ലഖ്‌നൗവിന് സമീപമുള്ള ശംഭുഗഞ്ച് ഗ്രാമത്തിൽ ദോഷങ്ങൾ മാറാൻ പൂജ നടത്തുന്നതിനിടയിലുണ്ടായ...