സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്.2026 ഒക്ടോബർ മാസത്തെ വിവിധ കാർഡുകളിലെ റേഷൻ വിഹിതം അറിയാം.
റേഷൻ വിഹിതത്തിന്റെ വിവരങ്ങള്‍
അന്ത്യോദയ അന്ന യോജന (AAY) (മഞ്ഞ കാർഡ്)
AAY കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
മുൻഗണനാ വിഭാഗം (PHH) (പിങ്ക് കാർഡ്) PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.(അതത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പാക്കറ്റിന് 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്).അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.
പൊതു വിഭാഗം സബ്സിഡി (NPS) (നീല കാർഡ്)
NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും.
NPS കാർഡിന് സ്പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ ലഭിക്കും.
അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
പൊതു വിഭാഗം (NPNS) (വെള്ള കാർഡ്)
NPNS കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.NPNS കാർഡിന് സ്പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ ലഭിക്കും.പൊതു വിഭാഗം സ്ഥാപനം (NPI) (ബ്രൗണ്‍ കാർഡ്).NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.അധിക വിഹിതമായി പരമാവധി 10 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
റേഷൻ വിതരണം ശനിയാഴ്ച മുതല്‍
2026 ഒക്ടോബർ മാസത്തെ റേഷൻ വിതരണം 03.10.2026 (ശനിയാഴ്ച) മുതല്‍ ആരംഭിക്കും. 01.10.2026, 02.10.2026 എന്നീ ദിവസങ്ങളില്‍ റേഷൻ കടകള്‍ക്ക് അവധി ആയിരിക്കും. 2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

