പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും, മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും,അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ സംഭാഷണവും അതിലെ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളുമാണിവ .പ്രസിദ്ധിക്രിയേ
ഷൻസ് സൂര്യാസിനി ആർട്സ് ബാനറുകളിൽ എൻ ഗോപാലകൃഷ്ണൻ, മുകേഷ്.ആർ. മേത്ത എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത് .
ഇപ്പോൾ 4K അറ്റ്മോസിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ് .ഡിസംബർ എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.മോഹൻലാൽ, ശോഭന, നെടുമുടി വേണു,, ശ്രീനിവാസൻ കുതിരവട്ടം പപ്പു, എന്നിവർ നിറഞ്ഞാടിയ ഈ ചിത്രത്തിൽ ശങ്കരാടി , ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ എന്നിവരും പ്രധാന താരങ്ങളാണ്.ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യ
സ്സാണ്.ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ.എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ.
ഛായാഗ്രഹണം-
കെ.വി. ആനന്ദ്.
എഡിറ്റിംഗ് – എൻ.ഗോപാലകൃഷ്ണൻ.
ആർട്ട് _സാബു സിറിൾ.
പ്രൊഡക്ഷൻ കൺട്രോളർ-സച്ചിദാനന്ദൻ.
വാഴൂർ ജോസ്.

