ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനും മാക്ട ചെയർമാനുമായ ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിതനായി.ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും വിവിധ നിരൂപക അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള ജോഷി മാത്യുവിന്റെ സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ പദവിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.കോട്ടയം സ്വദേശിയായ അദ്ദേഹം 1984-ൽ പ്രശസ്ത സംവിധായകൻ പി. പത്മരാജന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പിന്നീട് ‘ഇന്നലെ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം, 1992-ൽ പുറത്തിറങ്ങിയ ‘നക്ഷത്രകൂടാരം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് ‘ഒരു കടങ്കഥ പോലെ’, ‘രാജധാനി’, ‘പത്താം നിലയിലെ തീവണ്ടി’ (ഈ ചിത്രത്തിന് ഫിപ്രെസ്സി പുരസ്കാരം ലഭിച്ചിട്ടുണ്ട്), ‘ഉപദേശിയുടെ മകൻ’, ദേശീയ പുരസ്കാരം നേടിയ ‘ബ്ലാക്ക് ഫോറസ്റ്റ്’, ‘അങ്ങ് ദൂരെ ഒരു ദേശത്ത്’, ‘നൊമ്പരക്കൂട്’ തുടങ്ങി നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയം കുറിച്ചി മന്ദിരം കവലയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹിമ (25) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച...

കനത്തമഴ; തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകർന്നു

കനത്തമഴയില്‍ , തൃശൂരില്‍ സംസ്ഥാന സ്കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകർന്നു.അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകർന്നത്.നാലു കുട്ടികള്‍ക്കും, രണ്ട് രക്ഷിതാക്കള്‍ക്കും ഗുരുതരമായി...

ഷീ സ്‌കൂട്ടര്‍ സംസ്ഥാനതല വിതരണോദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കും

സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ഒക്ടോബർ അഞ്ച് രാവിലെ 10ന് മത്സ്യത്തൊഴിലാളി വനിത സംരംഭകരുടെ സംഗമവും ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനവും തിരുവനന്തപുരം വെള്ളയമ്പലം...

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ ഉചിതമായ തീരുമാനമെടുക്കാൻ സ്പീക്കര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പൻ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമപരമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സ്പീക്കർക്ക് നിർദ്ദേശം നല്‍കി.കേസില്‍ സ്പീക്കറുടെ തീരുമാനം വൈകുന്നുവെന്ന്...