പാലക്കാട് പനിബാധിച്ച് 13കാരി മരിച്ചു

പാലക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് 13കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനിയാണ് മരിച്ചത്.കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്നലെ രാത്രിയായിരിക്കുന്നു അന്ത്യം.ഇന്നലെ രാത്രി എട്ടു മണിയോടെ പനി കുറവില്ലാത്തതിനാൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിയിരുന്നു.ദിവസങ്ങളായി കുട്ടിക്ക് കടുത്ത പനിയായിരുന്നു.രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്‌തത കാണിക്കുകയും കുട്ടിയുടെ ബോധം നഷ്‌ടപ്പെടുകയും ചെയ്തു.ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.അതേസമയം ദിവസേന ആയിരക്കണക്കിന് ആളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നത് (കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 8,300-ൽ അധികം പേർ).ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ, അഞ്ചാം പനി എന്നിവ വർധിച്ചുവരുന്നു.പല സർക്കാർ ആശുപത്രികളിലും മരുന്ന് ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും, പാലക്കാട് പോലുള്ള ചില ജില്ലകളിൽ ജില്ലാ പഞ്ചായത്ത് നേരിട്ട് ഫണ്ട് ചെലവഴിച്ച് മരുന്നുകൾ എത്തിക്കുന്നുണ്ട്.അതേസമയം ചെറിയ പനി പോലും അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.വേഗം തന്നെ ചികിത്സ ഉറപ്പാകേണ്ടതാണ്.

Leave a Reply

spot_img

Related articles

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...

പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

പട്ടികജാതി - പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽനിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു...

ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാൻ

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനും മാക്ട ചെയർമാനുമായ ജോഷി മാത്യു കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്...

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയം കുറിച്ചി മന്ദിരം കവലയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹിമ (25) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച...