ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ.ജോധ്പൂർ സർപഞ്ച് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇൻഫ്ലുവൻസർ ഓംപ്രകാശ് ബിഷ്‌ണോയി ആണ് ദയനീയമായി പരാജയപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഓസിയാൻ താലൂക്കിലുള്ള ഇന്ദോൺ കി ധാനി-II ഗ്രാമ പഞ്ചായത്തിലാണ് സംഭവം.ജ്യോത്സ്യനും ഇൻഫ്ലുവൻസറും യൂട്യൂബറുമാണെന്ന് സ്വയം അവകാശപ്പെടുന്ന ഓംപ്രകാശ് ബിഷ്‌ണോയിക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലായി ആകെ 21 ലക്ഷത്തിലധികം (2.1 മില്യണ്‍) ഫോളോവേഴ്‌സുണ്ട്. എന്നാൽ 1600 വോട്ടർമാരുള്ള ഗ്രാമത്തിലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ചത് 33 വോട്ടുകൾ മാത്രമാണ്.ഇൻസ്റ്റഗ്രാമിൽ 14 ലക്ഷവും ഫേസ്ബുക്കിൽ 2.32 ലക്ഷവും യൂട്യൂബിൽ 5 ലക്ഷവും ഫോളോവേഴ്‌സാണ് ഓംപ്രകാശ് ബിഷ്‌ണോയിക്കുള്ളത്. സോഷ്യൽ മീഡിയയിലൂടെ വൻ പ്രചാരണം നടത്തിയെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട വോട്ടുകൾ നേടാൻ പോലും കഴിഞ്ഞില്ല. ബിഷ്‌ണോയിയെ കൂടാതെ മറ്റു രണ്ടു പേർ കൂടി മത്സര രംഗത്തുണ്ടായിരുന്നു. വിജയിച്ചത് കാർ ബിസിനസ്സുകാരനാണ്. രണ്ടാമതെത്തിയത് അധ്യാപകനാണ്.ഈ കനത്ത പരാജയം ഇൻഫ്ലുവൻസറെ മാത്രമല്ല ഓംപ്രകാശിനെ ഫോളോ ചെയ്യുന്നവരെ കൂടിയാണ്.

Leave a Reply

spot_img

Related articles

തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട്

തമിഴ്നാട്ടിലെ തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട് .തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി...

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍

ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൂടി പിടിയില്‍ .പ്രതികള്‍ക്ക് ആയുധം എത്തിച്ചു നല്‍കിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയാണ്...

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം

ദസറ ആഘോഷങ്ങള്‍ക്കിടെ ദില്ലിയില്‍ രാഹുല്‍ ഗാന്ധി, സിജെപി നേതാക്കള്‍ തുടങ്ങിയവരുടെ കോലങ്ങള്‍ കത്തിച്ച്‌ പ്രതിഷേധം.തങ്ങള്‍ 'ലാല്‍ ഹിറ്റ് ജനതാ പാര്‍ട്ടി' അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു...

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ ദിവസം സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകവേ കസ്‌റ്റഡിയിലായ സിജെപി നേതാവ്...