ശവപ്പെട്ടിക്കടക്ക് തീപിടിച്ചു

പുൽപള്ളി താഴെയങ്ങാടിയിൽ പ്രവർത്തിച്ചിരുന്ന ശവപ്പെട്ടിക്കട കഴിഞ്ഞ രാത്രിയുണ്ടായ അഗ്നിബാധയിൽ ചാമ്പലായി. മൂന്നുനിലകളിലായി പ്രവർത്തിച്ചിരുന്ന സ്‌ഥാപനത്തിലുണ്ടായിരുന്ന നൂറിലധികം ശവപ്പെട്ടികൾ, മറ്റ് ഫർണിച്ചറുകൾ, ഫ്രീസറുകൾ, ഫ്രിജ്, ജനറേറ്റർ, പണി ആയുധങ്ങൾ, ഫർണിച്ചർ നിർമാണത്തിനു കരുതിയ മര ഉരുപ്പടികൾ, അനുബന്ധ സാമഗ്രികൾ എന്നിവയെല്ലാം നശിച്ചു.പുത്തൻപുരയ്ക്കൽ സജിയുടെ ഉടമസ്‌ഥതയിലുള്ള സ്ഥാപനമാണ് പൂർണമായി നശിച്ചത്. കെട്ടിടത്തിൽ തീ പടരുന്നതുകണ്ട് ഓടിയെത്തിയവരാണ് സജിയെയും പരിസരത്ത് കച്ചവടം നടത്തുന്നവരെയും വിളിച്ചുവരുത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടരമണിക്കൂറിനുശേഷമാണ് ബത്തേരിയിൽനിന്നു 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്.തീപിടുത്തത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു

ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസിൽ നിന്നും പിടിച്ചിറക്കി കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു.കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി...

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും,ചാനലിനുമെതിരെ ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു

വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മരുമകനായ ശ്യാംജിത്തിനും,ചാനലിനുമെതിരെ സി.പി.എം. നേതാവ് ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു.ശശിധരൻ കർത്തയുടെ പണം സ്വീകരിച്ചെന്ന വിഷയം സി.പി.എമ്മിനെ...

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി എം.വി. ഗോവിന്ദൻ

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ നടത്തുന്ന വിമർശനങ്ങളെ പാർട്ടി ക്രിയാത്മകമായിട്ടാണ് കാണുന്നതെന്നും...

കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം നവംബർ 10 ന്

കോട്ടയം ടൗണിൻ്റെ പ്രവേശന ഭാഗമായ എം.സി റോഡിലെ കോടിമത രണ്ടാം പാലത്തിൻ്റെ ഉദ്ഘാടനം നവംബർ 10 ന് നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന...