കോട്ടയം നഗരസഭക്ക് പുതിയ ഓഫീസ് സമുച്ചയം ഒരുങ്ങുന്നു

കോട്ടയം നഗരസഭ കേന്ദ്ര ഓഫിസ് നാഗമ്പടത്തേക്ക് മാറ്റുന്നു. പോപ്പ് മൈതാനത്തിനു എതിർവശത്ത് ഇൻഡോർ സ്റ്റേഡിയത്തോടു ചേർന്നു ഇപ്പോൾ ലോറി പാർക്കിങ്ങിനായി നൽകിയിരിക്കുന്ന സ്ഥലത്താണ് പുതിയതായി കെട്ടിടസമുച്ചയം പണിയുക.ഭാവിയിൽ കോർപറേഷനായാൽ പ്രയോജനപ്പെടുത്താൻ കഴിയും വിധം സൗകര്യങ്ങൾ ഉൾപ്പെടുത്തിയാകും നിർമാണം.ആദ്യഘട്ടത്തിൽ മൂന്നു നിലക്കെട്ടിടമാണ് പണിയുന്നത്.പാർക്കിങ് സംവിധാനവും കൗൺസിൽ ഹാളും ഓഡിറ്റോറിയവും വിവിധ സ്ഥിര സമിതി അധ്യക്ഷരുടെ ഓഫിസും സന്ദർശക ഗാലറിയും ഉൾപ്പെടെ രാജ്യാന്തര നിലവാരത്തിൽ ഐഎസ്‌ഒ മാതൃകയിലാകും പുതിയ ഓഫിസ്.ഇ-ഫയലിങ് നിർബന്ധമാക്കും. നഗരസഭയുടെ കുമാരനല്ലൂർ, നാട്ടകം മേഖല ഓഫിസുകൾക്കും പുതിയ ബഹു നിലക്കെട്ടിടം പണിയും.ഇവിടങ്ങളിലും കോൺഫറൻസ്, മിനി ഹാളുകൾ ഉണ്ടായിരിക്കും.ബസ് സ്റ്റാൻഡ് നവീകരണം, തിരുവാതുക്കൽ എപിജെ അബ്ദു‌ൽ കലാം ഓഡിറ്റോറിയം നവീകരണം എന്നിവയാണ് ഇതോടനുബന്ധിച്ച് നടത്തുന്ന മറ്റു നിർമാണ പ്രവർത്തനങ്ങൾ. തിരുവാതുക്കൽ എപിജെ അബ്‌ദുൽ കലാം ഓഡിറ്റോറിയം ഏറെ വർഷങ്ങളായി ഇലക്ട്രോ ണിക് വോട്ടിങ് മെഷീൻ (ഇവി എം) സൂക്ഷിക്കുന്നതിനു നൽകിയിരിക്കുകയായിരുന്നു.ഹൈക്കോടതി ഉത്തരവിലൂടെയാണ് കെട്ടിടം ഒഴിപ്പിച്ചത്.

Leave a Reply

spot_img

Related articles

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കവർച്ച നാടകം. ദമ്പതികൾ ചേർന്നാണ് സ്വർണം കവർച്ച നാടകം നടത്തിയത്.തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി കമ്പളിപ്പിക്കാൻ ശ്രമിച്ചത് യുവതിയും ഭർത്താവുമാണെന്ന് വ്യക്തമായി. കരിപ്പൂരിൽ...

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും .ചീഫ് ജസ്റ്റിസ്...

ചക്കുളത്തുകാവ് പൊങ്കാല നവംബർ 24 ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്ഠാ നത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്ര...

മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതി പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.തിരുവനന്തപുരം യൂണിയന്റെ പിരിച്ചുവിടൽ നിയമപരമല്ലെന്ന്...