കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിന് സമീപമുള്ള ‘നന്ദനം’ വീട്ടിൽ ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ വെട്ടിക്കൊന്ന ശേഷം മകൻ നവീൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് മട്ടന്നൂർ പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തത വരുത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

