കേരളത്തില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം.പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ രാവിലെ 10.41ന് എത്തിയ രാഷ്ട്രപതി
10.45 ന് രm കാലടി ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് തിരിച്ചു.കേരള ഗവർണർ ഓം പ്രകാശ് മാത്തൂർ, മുഖ്യമന്ത്രി വി ഡി സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, എം പി മാരായ ബെന്നി ബെഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം എൽbഎ, എന്നിവർ ചേർന്ന് സ്വീകരിച്ചു.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ , ഡി ജി പി & സ്റ്റേറ്റ് പോലീസ് ചീഫ് രവാഡ എ ചന്ദ്രശേഖർ, സതേൺ നേവൽ കമാൻഡ് റയർ അഡ്മിറൽ പ്രകാശ് ഗോപാലൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ എന്നിവർ രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

