മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷം; ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ സംയുക്ത നിലപാട് രൂപീകരിക്കാൻ ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ചേരും. രാവിലെ 11.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം. ഇന്ത്യ സഖ്യത്തിന് പുറത്തുള്ള ഡിഎംകെ, ആം ആദ്മി പാർട്ടി, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സോണിയ ഗാന്ധിയുടെ വസതിയിൽ ഇന്നലെ ചേർന്ന കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി കമ്മിറ്റി യോഗത്തിൽ മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാൻ തീരുമാനിച്ചിരുന്നു. പാർലമെന്റിലെ അംഗബലം പരിഗണിക്കാതെ ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ വ്യക്തമാക്കി. വനിതാ സംവരണത്തിന്റെ മറവിൽ രാഷ്ട്രീയ നേട്ടത്തിനായി മണ്ഡലങ്ങൾ പുനർനിർണയിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നു കോൺഗ്രസ് ആരോപിച്ചു.

ലോക്‌സഭയിലെ നിലവിലെ അംഗബലം നിലനിർത്തണമെന്നും നിലവിലുള്ള സീറ്റുകളിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യ അനുപാതം അടുത്ത 25 വർഷത്തേക്ക് തുടരണമെന്നുമാണ് പാർട്ടിയുടെ നിലപാട്.അതേസമയം, പുതുക്കിയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ശരദ് പവാർ വിഭാഗം എൻസിപി വ്യക്തമാക്കിയത് പ്രതിപക്ഷത്ത് ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ഡിഎംകെയുടെ അന്തിമ നിലപാടും നിർണായകമാകും. സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ ബില്ലിനെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ സീറ്റുകൾ ആനുപാതികമായി 50 ശതമാനം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പാക്കാനുമാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ബില്ലിനെതിരായ പ്രതിപക്ഷത്തിന്റെ സംയുക്ത പോരാട്ടരീതി ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

Leave a Reply

spot_img

Related articles

അഞ്ച് ശതമാനം മാത്രമുള്ള സമുദായത്തിൽനിന്ന് സുപ്രീംകോടതി ജഡ്ജിമാർ 40% : ആരോപണവുമായി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ ഒരു പ്രത്യേക സമുദായത്തിന് അമിത പരിഗണന നൽകുന്നതായി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. രാജ്യത്തെ ജനസംഖ്യയുടെ...

മണ്ഡല പുനർനിർണയം: ബിൽ പാസായാൽ കേരള നിയമസഭയിൽ 210 സീറ്റുകൾ; ലോക്‌സഭാ സീറ്റുകൾ 30 ആയി ഉയരും

കേന്ദ്രസർക്കാരിന്റെ പുതിയ മണ്ഡല പുനർനിർണയ ബിൽ പാസായാൽ കേരളത്തിലെ നിയമസഭാ, ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. നിലവിൽ 140 അംഗങ്ങളുള്ള കേരള നിയമസഭയുടെ...

ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ മണ്ഡല പുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി....

കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്

മുംബൈയിൽ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിൽനിന്ന് താഴേക്ക് വീണ് ആറുവയസ്സുകാരൻ മരിച്ചു. നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവറിൽ താമസിക്കുന്ന മിലിത് സുത്താറാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...