സ്വകാര്യ കോച്ചിംഗ് സെന്റുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രസർക്കാർ.

കോച്ചിംഗ് സെന്ററുകൾക്ക് 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകരുത് എന്നതടക്കം പുതിയ മാർഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം നിയമനിർമ്മാണം നടത്തേണ്ടി വരും.

നിർദ്ദേശങ്ങൾ ലംഘിച്ചാൽ 25000 മുതൽ ഒരു ലക്ഷം വരെ പിഴ ഈടാക്കാനാണ് തീരുമാനം. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്തണം. സ്വകാര്യ പരിശീലനകേന്ദ്രങ്ങളെ കുറിച്ച് വ്യാപക പരാതികൾ കേന്ദ്രസർക്കാരിന് ലഭിച്ചതോടെയാണ് ഇടപെടൽ. കർശനനിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രാലയങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞേ പ്രവേശനം അനുവദിക്കാവൂ.

തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നൽകരുത്. ബിരുദത്തിൽ താഴെ യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കരുത്, അദ്ധ്യാപകരുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തണം. ന്യായമായ ഫീസേ വാങ്ങാവൂ, മുഴുവൻ ഫീസ് നൽകിയ ചേരുന്നവർ ഇടയ്ക്ക് വച്ച് പഠനം നിർത്തിയാൽ ബാക്കി തുക തിരികെ നൽകണം. പല ശാഖകൾ ഉള്ള സ്ഥാപനങ്ങൾക്ക് ഓരോനിന്നും രജിസ്ട്രേഷൻ വേണം. നിർദ്ദേശങ്ങൾ ലംഘിച്ചാൽ 25000 മുതൽ ഒരു ലക്ഷം വരെ പിഴ ഈടാക്കാം.

വീഴ്ച ആവർത്തിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കാം. ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ മാർഗരേഖ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. ഇത് അനുസരിച്ച് സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തണം. നേരത്തെ ബീഹാർ, ഗോവ, യുപി ഉൾപ്പെടെ സംസ്ഥാനങ്ങൾ നിയമനിർമ്മാണം നടത്തിയിരുന്നു. വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ, കോച്ചിംഗ് സെന്ററുകളിലെ സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവ കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....