മന്നത്ത് പത്മനാഭനെപ്പറ്റി ഇംഗ്ലീഷിൽ പുസ്തകം

മന്നത്ത് പത്മനാഭൻ്റെ ജീവിതവും പ്രവർത്തനങ്ങളും ലോകമാകെ കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി നായർ സർവീസ് സൊസൈറ്റി .

“ശ്രീ മന്നത്ത് പത്മനാഭൻ, ലിവിങ് ബിയോണ്ട് ദി ഏജസ്’ എന്ന പേരിൽ ഇംഗ്ലിഷിൽ ഗവേഷണ ഗ്രന്ഥം പുറത്തിറക്കിയാണ് ഈ ലക്ഷ്യത്തിലേക്ക് ചുവട് വയ്ക്കുന്നത്.

പുസ്‌തകത്തിന്റെ ചീഫ് എഡിറ്റർ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ് പ്രിൻസിപ്പൽ പ്രഫ. എസ്.സുജാതയാണ്.

സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ മന്നത്ത് പത്മനാഭന്റെ പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്യുന്ന ലേഖനങ്ങൾ പുസ്ത‌കത്തിലുണ്ട്. അദ്ദേഹത്തിന്റെ മത, സാമൂഹിക, സാംസ്കാ രിക, വിദ്യാഭ്യാസ, രാഷ്ട്രീയ ഇടപെടലുകളും വിശദമായി ചർച്ച ചെയ്യുന്നു.

കാലത്തിനു മുൻപേ സഞ്ചരിച്ച മന്നം എന്ന കർമയോഗിയെക്കുറിച്ചുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാ രൻ നായരുടെ ലേഖനത്തോടെയാണു പുസ്‌തകം ആരംഭിക്കുന്നത്. വിവിധ മേഖലകളിൽ പ്രശസ്തരായവരുടെ 21 ലേഖനങ്ങൾ പുസ്‌തകത്തിലുണ്ട്. മന്നത്തിൻ്റെ പ്രശസ്‌തമായ മുതുകുളം പ്രസംഗം ഉൾപ്പെടെയുള്ള പ്രഭാഷണങ്ങളുടെയും പ്രസ്ത‌ാവനകളുടെയും ഇംഗ്ലിഷ് പരിഭാഷയുമുണ്ട്.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരു ടെ മകളാണ് പ്രഫ. എസ് .സുജാത.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....