സുകന്യ ഗാനരചയിതാവായി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ ലബ്ധ പ്രതിഷ്ട നേടിയ നടിയാണ്
സുകന്യ.
തമിഴ്, തെലുങ്കു ഭാഷകളിലും ഏറെ തിളങ്ങിയ നടിയാണ് സുകന്യ.
മലയാളത്തിൽ ഏറെ ഹിറ്റായ ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽക്കൊട്ടാരം, കാണാക്കിനാവ്, സാഗരം സാക്ഷി,ന്നപാത്ര, പ്രേം പൂജാരി തുടങ്ങി ഒട്ടേറെ ചിത്രത്തളിൽ നായികയായിരുന്നു
മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ എന്നി പരമ്പരകളിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റി.

അഭിനയരംഗം പോലെ കവിതകൾ എഴുതുന്നതിലും സുകന്യ ഏറെ മികവു പുലർത്തിയിരുന്നു. തമിഴിൽ നിരവധി കവിതകളും രചിച്ചിട്ടുള്ള സുകന്യയെ ഒരു ഗാനരചയിതാവായി മാറ്റിയിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ടി.എസ്.സുരേഷ് ബാബു.
തൻ്റെ പുതിയ ചിത്രമായ ഡി.എൻ.എയിലെ ഗാനമെഴുതിയിരിക്കുന്നത് സുകന്യയാണ്.
ഒരു തമിഴ് ഗാനമാണ് സുകന്യ രചിച്ചിരിക്കുന്നത്.
തൻ്റെ കടമറ്റത്തു കത്തനാർ എന്ന പരമ്പരയിൽ

അഭിനയിക്കുന്ന അവസരത്തിലാണ് അവർ കവിതയെഴുതുന്ന കാര്യം മനസ്സിലാക്കിയതെന്ന് ടി.എസ്.സുരേഷ് ബാബു പറഞ്ഞു.
“തൻ്റെ ഡി.എൻ.എയിൽ ഒരു തമിഴ് ഗാനത്തിൻ്റെ ആവശ്യം വന്നപ്പോൾ താൻ ആദ്യം ചിന്തിച്ചത് മറ്റാരേയുമല്ല, സുകന്യയേയാണ്.:
ഇക്കാര്യം അവരോട് സംസാരിച്ചപ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുകയായിരുന്നുവെന്ന് സുരേഷ് സാബു പറഞ്ഞു.’
”കണ്ണാള്ളനേ… കനാതരും
കൺകളേ….
എൻ കണ്ണലേ……
ഉൻ പാർവെയിൽ മിന്നലേ…
എന്ന ഗാനമാണിത്.
പ്രശസ്ത സംഗീത സംവിധായകൻ ശരത് ഈണമിട്ട ഈ ഗാനം കാർത്തിക്കും ആർച്ചയുമാണ് ആലപിച്ചിരിക്കുന്നത്.
യുവനായകൻ അഷ്ക്കർ സൗദാനും ഹന്നാറെജി കോശിയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
നൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണവും വലിയ മുതൽ മുടക്കുമുള്ള ഈ ചിത്രം പൂർണ്ണമായും ക്രൈം ത്രില്ലറാണ്.
ചിത്രത്തെ വിശേഷിപ്പിക്കാം.
ബാബു ആൻ്റണി, രൺജി പണിക്കർ ,അജു വർഗീസ്
: ലഷ്മി റായ്, ഇനിയ, റിയാസ് ഖാൻ ,കോട്ടയം നസീർ, ഇർഷാദ്, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ
സുധീർ, ലഷ്മി മേനോൻ തുടങ്ങിയ വലിയൊരു താര നിര ഈ ചിത്രത്തിലുണ്ട്.
ഏ.കെ.സന്തോഷിൻ്റേതാണ് തിരക്കഥ.
ഛായാഗ്രഹണം -രവിചന്ദ്രൻ.
എഡിറ്റിംഗ്- ജോൺ കുട്ടി.
നിർമ്മാണ നിർമ്മ ഹണം- അനീഷ് പെരുമ്പിലാവ്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...