പുതിയ റെക്കോർഡില്‍ സ്വർണവില

സംസ്ഥാനത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ച്‌ സ്വർണവില.

ചരിത്രത്തിലാദ്യമായി സ്വർണവില 54,000 പിന്നിട്ട് മുന്നേറി.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 54,360 രൂപയാണ്.

720 രൂപയുടെ വർധനയാണ് 22 കാരറ്റ് 8 ഗ്രാം സ്വർണത്തിന് ഇന്ന് സംഭവിച്ചത്.

ഏപ്രില്‍ മാസത്തില്‍ മാത്രം ഇത് 11-ാം തവണയാണ് ഏറ്റവും ഉയർന്ന നിരക്കെന്ന റെക്കോർഡ് സ്വർണവിലയില്‍ തിരുത്തിക്കുറിക്കപ്പെടുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 90 രൂപ വർധിച്ച്‌ 6,795 രൂപയായി ഉയർന്നു.

എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 784 രൂപ വർധിച്ച്‌ 59,304 രൂപയിലെത്തിയപ്പോള്‍ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 98 രൂപയുടെ വർധ സംഭവിച്ച്‌ 7,413 രൂപയായി ഉയർന്നു.

18 കാരറ്റ് 8 ഗ്രാം സ്വർണത്തിന് 584 രൂപയുടെ വർധനവിലൂടെ 44,472 രൂപയായി ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 73 രൂപ വർധിച്ച്‌ 5,559 രൂപയിലേക്കും ഉയർന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....