സീസണിനിടെ ഇട്ടിട്ട് പോവാനാണെങ്കില്‍ വരണ്ടേതില്ല; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്‍ പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണല്‍ ടീം വിട്ടത്. ബട്‌ലറിന്റെ അഭാവം അറിയാനും സാധിച്ചു.

ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ കളിക്കുമ്പോള്‍ രാജസ്ഥാന്‍ ടീമില്‍ ബട്‌ലര്‍ ഉണ്ടായിരുന്നില്ല.

പകരമെത്തിയത് ടോം കോഹ്‌ലര്‍ കഡ്‌മോറായിരുന്നു. എന്നാല്‍ കാര്യമായെന്നും കഡ്‌മോറിന് ചെയ്യാന്‍ കഴിഞ്ഞില്ല.

ഓപ്പണറായെത്തിയ താരം പവര്‍പ്ലേയില്‍ ധാരളം പന്തുകള്‍ പാഴാക്കി. 23 പന്തില്‍ 18 റണ്‍സുമായിട്ടാണ് കഡ്‌മോര്‍ പുറത്തായത്.

വേണ്ടത്ര റണ്‍സ് രാജസ്ഥാന് തുടക്കത്തില്‍ വന്നില്ലെന്ന് മാത്രമല്ല, നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാന്‍ മാത്രമാണ് രാജസ്ഥാന് സാധിച്ചത്.

ഫലമോ പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റ് തോല്‍വി. ഇപ്പോള്‍ രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍.

പഞ്ചാബിനെതിരായ തോല്‍വിക്ക് ശേഷമാണ് പത്താന്‍ തുറന്നടിച്ചത്.

സീസണിനിടെ ഇട്ടിട്ട് പോവാനാണെങ്കില്‍ വരണ്ടേതില്ലെന്നാണ് പത്താന്‍ പറഞ്ഞുവെക്കുന്നത്.

ബട്‌ലറുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പത്താന്‍ എക്‌സില്‍ കുറിച്ചിട്ടതിങ്ങനെ… ”മുഴുവന്‍ സീസണ്‍ കളിക്കാന്‍ തയ്യാറായിരിക്കണം. അല്ലെങ്കില്‍ ഇങ്ങോട്ട് വരണമെന്നില്ല.” പത്താന്‍ കുറിച്ചിട്ടു.

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...