ആലപ്പുഴയിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞുരണ്ട് പേർക്ക് പരിക്ക്

ദേശീയപാതയിൽ പുറക്കാട് തടി കയറ്റിവന്ന ലോറി മറിഞ്ഞു.

തിരുവനന്തപുരത്തു നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റിപ്പോയ ലോറിയാണ് മറിഞ്ഞ്.

ലോറി ഡ്രൈവർക്കും, ക്ലീനർക്കും പരിക്കേറ്റു.

പുറക്കാട് പി.എച്ച്.സി യിലേക്കുള്ള റോഡിന് സമീപം രാവിലെ 7.30 ഓടെ ആയിരുന്നു അപകടം.

ലോറി സർവ്വീസ് റോഡിൽ നിന്നും ഇറങ്ങി സമീപത്തെ വീടിന് സമീപം വരെ എത്തി.

തടികൾ റോഡിൽ ചിതറി വീണതിനാൽ വാഹനഗതാഗതം തടസപ്പെട്ടു.

തടികൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത്.

പരിക്കേറ്റ ലോറി ഡ്രൈവറെയും, ക്ലീനറേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശനെതിരെ എം വി ഗോവിന്ദൻ. ശ്രീനാരായണ ഗുരുവിന്റെ പേരും അദ്ദേഹത്തിന്റെ ദാർശനിക നിലപാടുകളും ഹിന്ദുത്വത്തിന് എതിര്. എന്നിട്ടും ആ ആശയത്തെ ഹിന്ദുത്വത്തിനൊപ്പം...

കോട്ടയം–വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്

കോട്ടയം-വിഴിഞ്ഞം ജല ഇടനാഴി പദ്ധതിയുമായി കോട്ടയം പോർട്ട്.തുറമുഖ വികസനത്തിൽ ഏറെ താൽപര്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുമായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ നിശ്ചയിക്കാനായി പോർട്ട് അധികൃതർ അടുത്ത...

ചേരാനല്ലൂര്‍ അപകടം; സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം

ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം .ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന്...

എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവുകൾ കൂടി കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്

എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ ചെലവുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നു മന്ത്രി സണ്ണി ജോസഫ്. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ്...