ഡയമണ്ട് ലീഗ് ലൂസെയ്ന്‍ പോരാട്ടത്തിനായി നീരജ് ചോപ്ര ഇന്നിറങ്ങും

ഡയമണ്ട് ലീഗ് ലൂസെയ്ന്‍ പോരാട്ടത്തിനായി ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പ് സ്വര്‍ണ ജേതാവായ നീരജ് ചോപ്ര ഇന്നിറങ്ങും.

രാത്രി 12.20 മുതലാണ് മത്സരം. താരത്തിനൊപ്പം ജാവലിന്‍ ത്രോയിലെ വമ്പന്മാരെല്ലാം കളത്തിലിറങ്ങുന്നുണ്ട്. അതേസമയം പാരീസ് ഒളിംപിക്‌സില്‍ നീരജിനെ മറികടന്ന് സ്വര്‍ണം എറിഞ്ഞിട്ട പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇല്ല. നദീം ഇതേവരെ ഡയമണ്ട് ലീഗിൻ്റെ ഭാഗമായിട്ടില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് നീരജ് ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെ പാരീസ് ഒളിംപിക്‌സില്‍ വെള്ളി സ്വന്തമാക്കിയതിന് പിന്നാലെയുള്ള താരത്തിൻ്റെ ആദ്യ മത്സരമാണ് ഇന്നത്തേത്. ഒളിംപിക്‌സ് വെള്ളി സ്വന്തമാക്കിയ 89.45 മീറ്റര്‍ പ്രകടനമാണ് നീരജിൻ്റെ സീസണ്‍ ബെസ്റ്റ്. പരിക്ക് കാരണം നീരജ് സീസണില്‍ ദോഹ ഡയമണ്ട് ലീഗില്‍ മാത്രമാണ് മത്സരിച്ചത്. ഒളിംപിക്‌സിന് ആഴ്‌ച്ചകള്‍ക്ക് മുന്‍പ് നടന്ന പാരീസീ ഡയമണ്ട് ലീഗില്‍ നിന്നും പിന്‍മാറിയിരുന്നു

Leave a Reply

spot_img

Related articles

ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് കണ്ണൂര്‍ കയാക്കത്തോൺ 2024ന്റെ രജിസ്‌ട്രേഷൻ ലിങ്ക് ഉദ്ഘാടനം...

ടെന്നിസ് താരം റാഫേൽ നദാൽ കളമൊഴിയുന്നു

ഒരു പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ കളിമണ്‍ കോര്‍ട്ടിലെ രാജാവ് റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ...

പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയത്തിന് നീക്കം

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം.ഈ മാസം 25ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ...

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ

ടി20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കൻ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തി 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ...