ഐ എസ് എല്ലിൽ ഹൈദരാബാദ് എഫ് സിക്കെതിരെ ലീഡ് നേടിയ ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി (1–-2).ഹെസ്യൂസ് ഹിമിനെസിന്റെ തകർപ്പൻ ഗോളിൽ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് തുടർന്ന് മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളെണ്ണം കൂട്ടാനായില്ല. ഇതിനിടെ ആന്ദ്രേ അൽബ ഇരട്ടഗോളുമായി ഹൈദരാബാദിന് ജയം നൽകി.എട്ട് കളിയിൽ എട്ട് പോയിന്റുമായി പത്താമതാണ് ബ്ലാസ്‌റ്റേഴ്‌സ്.24 ന് ചെന്നൈയിൻ എഫ് സിയുമായാണ് അടുത്ത കളി. കൊച്ചിയാണ് വേദി.