ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞു.
മറുപടി നല്‍കാൻ ഉദ്യോഗസ്ഥർക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാൻ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമർശനമുന്നയിച്ചു.
ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാൻ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥർ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കോടതിയലക്ഷ്യ ഹരജിയില്‍ ജില്ലാ കലക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും ഹാജരായിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥർ ഹാജരായത്. കോടതിയലക്ഷ്യ ഹരജിയില്‍ ഉദ്യോഗസ്ഥർ ഈ മാസം 29ന് വീണ്ടും ഹാജരാകണം.