യുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഈ പതിനെട്ടുകാരന്‍, കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെയാണ് കരുനീക്കം ആരംഭിച്ചത്. ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാൽപത്തിരണ്ട് നീക്കങ്ങൾക്കൊടുവിലായിരുന്നു ഗുകേഷ് പരാജയം സമ്മാനിച്ചത്.ആകെ 14 റൗണ്ട് മത്സരങ്ങൾ ആണുള്ളത്.ലോക ചാംപ്യന്‍റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് വിജയിച്ചാണ് ഗുകേഷ് ഫൈനലിനു യോഗ്യത നേടിയത്. ചാംപ്യനായാൽ ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ പ്രായം കുറഞ്ഞ താരമാകും ഗുകേഷ്.