മഞ്ഞപ്പട കട്ടക്കലിപ്പിൽ.ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ പരാജയങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്2024-25 സീസണില്‍ ഐ.എസ്.എല്‍ 11 മത്സരം കഴിഞ്ഞപ്പോള്‍ വളരെ മോശം അവസ്ഥയിലാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ്. 11 മത്സരത്തില്‍ നിന്നും ആകെ നേടിയത് മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയും.10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ ഒരു തരത്തിലും ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല.ടീമിലെത്തിക്കേണ്ട താരങ്ങളിലും മറ്റ് കാര്യങ്ങള്‍ക്കും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന് മുന്നില്‍ മഞ്ഞപ്പട നിർദേശങ്ങള്‍ നല്‍കിയിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ ഈ മോശം പ്രകടനത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് പറയുകയാണ് ടീമിന്‍റെ ആരാധക സംഘടനയായ മഞ്ഞപ്പട. എന്നാല്‍ ഇതിലെല്ലാം മഞ്ഞപ്പടയെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് നിരാശപ്പെടുത്തി. തുടർ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ മാനേജ്മെന്‍റിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം.പുറത്തുവിട്ട ഒരു പ്രസ്തവനയിലാണ് ആരാധക സംഘടന അവരുടെ നിലപാട് വ്യക്തമാക്കുന്നത്. മാനേജ്മെന്‍റിന്‍റെ തെറ്റായ പ്രവർത്തിയുടെ പരിണിതഫലമാണ് ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനമെന്നും അക്കാരണം കൊണ്ട് തന്നെ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ലെന്നും പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ടീമിനോടുള്ള പിന്തുണ അവസാനിപ്പിക്കില്ലെന്നും അതേസമയം ടിക്കറ്റ് വില്‍പ്പനയില്‍ പങ്കെടുക്കാതെയും സ്റ്റേഡിയത്തിന് അകത്തും പുറത്തും മാനേജ്മെന്‍റിനെതിരെ പ്രതിഷേധം അറിയിക്കുമെന്നും മഞ്ഞപ്പട വ്യക്തമാക്കി.